Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Rising

ഇ​​ന്ധ​​ന​​വി​​ല ഉ​​യ​​ർ​​ത്തി​​യി​​ല്ല; പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ ക​​ന്പ​​നി​​ക​​ൾ​​ക്കു ന​​ഷ്ട​​മെ​​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ന്നി​​ട്ടും ഇ​​ന്ത്യ​​യി​​ലെ പൊ​​തു​​മേ​​ഖ​​ല എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ പെ​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 18 രൂ​​പ​​​​യും ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 35 രൂ​​പ​​യും ന​​ഷ്ടം വ​​ർ​​ധി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഏ​​ക​​ദേ​​ശം പ​​ത്ത് വ​​ർ​​ഷം മു​​ന്പുത​​ന്നെ ഇ​​ന്ധ​​ന​​വി​​ല നി​​യ​​ന്ത്ര​​ണം നീ​​ക്കം ചെ​​യ്തി​​ട്ടും പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ളാ​​യ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം, ഹി​​ന്ദു​​സ്ഥാ​​ൻ പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ 2022 ഏ​​പ്ര​​ലി​​നു​​ശേ​​ഷം പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടി​​ല്ല.

ഈ ​​കാ​​ല​​യ​​ള​​വി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ൽ വ​​ലി​​യ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളാ​​ണു​​ണ്ടാ​​യ​​ത്. റ​​ഷ്യ-​​യു​​ക്രെ​​യ്ൻ യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബാ​​ര​​ലി​​ന് 100 ഡോ​​ള​​റി​​നു മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഈ ​​വ​​ർ​​ഷം ആ​​ദ്യം 70 ഡോ​​ള​​റി​​ലേ​​ക്ക് താ​​ഴ്ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​റാ​​നെ​​തി​​രേ യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണ​​ത​​ട​​സ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ ക​​ഴി​​ഞ്ഞ മാ​​സം അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല 120 ഡോ​​ള​​റി​​ലേ​​ക്ക് കു​​തി​​ച്ചു​​യ​​ർ​​ന്നു.

ക​​ഴി​​ഞ്ഞ മാ​​സം ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ മൂ​​ന്നു ക​​ന്പ​​നി​​ക​​ളു​​ടെ​​യും പ്ര​​തി​​ദി​​ന ന​​ഷ്ടം 2400 കോ​​ടി രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു. സ​​ർ​​ക്കാ​​ർ ഇ​​ന്ധ​​നനി​​കു​​തി ലി​​റ്റ​​റി​​ന് 10 രൂ​​പ വീ​​തം കു​​റ​​ച്ച​​തോ​​ടെ ഈ ​​ന​​ഷ്ടം 1600 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. ഈ ​​നി​​കു​​തി​​യി​​ള​​വി​​ന്‍റെ ഗു​​ണം വി​​ല കു​​റ​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കു​​ന്ന​​തി​​നു പ​​ക​​രം ക​​ന്പ​​നി​​ക​​ളു​​ടെ ന​​ഷ്ടം നി​​ക​​ത്താ​​നാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്ന് വ്യ​​വ​​സാ​​യ വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ൽ ക​​ന്പ​​നി​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യ എ​​ല്ലാ നേ​​ട്ട​​ങ്ങ​​ളും മാ​​ർ​​ച്ചി​​ലെ ന​​ഷ്ടം ഇ​​ല്ലാ​​താ​​ക്കി​​യെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. ജ​​നു​​വ​​രി മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള പാ​​ദ​​ത്തി​​ൽ മൂ​​ന്നു ക​​ന്പ​​നി​​ക​​ളും ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​ണ് സാ​​ധ്യ​​ത.

2025ൽ ​​ഇ​​ന്ത്യ​​യു​​ടെ അ​​സം​​സ്കൃ​​ത എ​​ണ്ണ ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 88 ശ​​ത​​മാ​​ന​​വും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ വി​​ല​​ക്ക​​യ​​റ്റം രാ​​ജ്യ​​ത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ക്കു​​ന്നു. ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 45 ശ​​ത​​മാ​​നം മി​​ഡി​​ൽ ഈ​​സ്റ്റി​​ൽ നി​​ന്നും 35 ശ​​ത​​മാ​​നം റ​​ഷ്യ​​യി​​ൽ നി​​ന്നും, 6 ശ​​ത​​മാ​​നം യു​​എ​​സി​​ൽ നി​​ന്നു​​മാ​​ണ്. ഇ​​ത്ര​​യ​​ധി​​കം എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്പോ​​ഴും ഡീ​​സ​​ൽ, പെ​​ട്രോ​​ൾ, വി​​മാ​​ന ഇ​​ന്ധ​​നം​​ തു​​ട​​ങ്ങി​​യ പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ തു​​ട​​രു​​ന്നു.

മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ന്ധ​​ന നി​​കു​​തി ലി​​റ്റ​​റി​​ന് 10 രൂ​​പ വീ​​തം കു​​റ​​ച്ചി​​രു​​ന്നു. നി​​ല​​വി​​ൽ കേ​​ന്ദ്ര നി​​കു​​തി പെ​​ട്രോ​​ളി​​ന് ലി​​റ്റ​​റി​​ന് 11.9 രൂ​​പ​​യാ​​യും ഡീ​​സ​​ലി​​ന് 7.8 രൂ​​പ​​യാ​​യും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

നി​​ല​​വി​​ലെ വി​​ല​​നി​​ല​​വാ​​രം അ​​നു​​സ​​രി​​ച്ച് എ​​ക്സൈ​​സ് ഡ്യൂ​​ട്ടി പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കി​​യാ​​ലും എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ നേ​​രി​​ടു​​ന്ന വ​​ലി​​യ ന​​ഷ്ടം നി​​ക​​ത്താ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

Latest News

Corehub Up